documentaries

കാതോര്‍ക്കുക യാഥാര്ത്യത്തിലേക്ക്




 
പ്രകാശത്തിന്റെ പ്രഭാതം തേടി... 
മരുഭൂമിയിലെ മലമുകളിലെ ഗുഹാമുഖത്ത്‌ നിന്ന് ഒരു നിരക്ഷരനായ മനുഷ്യനും രണ്ടു സാക്ഷ്യവാചകങ്ങളും ആധുനികലോകത്തിന്‍റെ ശാസ്ത്ര സാങ്കേതിക സാംസ്കാരിക വിപ്ലവത്തിന് തിരികൊളുത്തിയതെങ്ങനെ ?  അന്ധകാരത്തിന്റെ യുഗത്തില്‍ നിന്ന് യൂറോപ്പിനെ വിളിച്ചുണര്‍ത്തിയ പ്രകാശത്തിന്റെ ഉറവിടം തേടി... അല്‍ഗോരിതവും ആള്ജിബ്രയും ആല്‍കെമിയും പിറവികൊണ്ട അറേബ്യന്‍ മരുഭൂമികളിലൂടെ... 





ഭീകരവാദം മുഖംമൂടി ആയിക്കുന്നു




അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം - പ്രോമോ





Unmasking Atheism - Promo


Wisdom Global Islamic Mission Documentary


"വിസ്ഡം" ഒരു സ്വപ്നമാണ് , മൌലികമായി ഒരേ ആദർശത്തിന് വേണ്ടി പ്രയത്നിക്കുന്ന അനവധി കൂട്ടായ്മകളെ അടുത്തറിയുവാനും യോജിപ്പിന്റെ മേഖലകളെ കണ്ടെത്താനും സ്വയം നവീകരിക്കാനും ഗുണപരമായ ചലനങ്ങളിൽ ഭാകവാക്കാവാനും കഴിയുമെന്ന വിശാലമായ സ്വപ്നം .

"വിസ്ഡം" ഒരു തിരിച്ചറിവാണ് , സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കൊന്നും കൊലവിളിച്ചും തമ്മിൽ തല്ലുന്ന സംഘടനകൾക്കും സംഘംഗങ്ങല്ക്കും നേർവഴി കാട്ടി , പ്രമാണബദ്ധമായ പ്രബോധനം ലോകത്ത് സാധ്യമാണെന്ന ഗുനകാംക്ഷാനിര്ഭരമായ തിരിച്ചറിവ് ...

"വിസ്ഡം" ഒരു പഠനമാണ് , തേൻവയമ്ബിനൊപ്പം മാതാപിതാക്കൾ ചുണ്ടിൽ വച്ച് തന്ന ആദർശ വിവരങ്ങൾക്കപ്പുറം ഇടം വലം നോക്കാതെ ജീവിച്ചു തുടങ്ങിയ ഒരു തലമുറയെ വിജ്ഞാന വിസ്ഫോടനകാലത്തെ വിവരവേഗതക്കൊപ്പം ഓടിയെത്താൻ പ്രാപ്തമാക്കുന്ന പഠന സംരംഭം

"വിസ്ഡം" ഒരു പ്രതീക്ഷയാണ് , ആൾദൈവങ്ങല്ക്കും ആൾത്താരകൾക്കും ആൽത്തറൾക്കും മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന, ദര്ഗ്ഗകൾക്കും ഖബറുകൾക്കും പ്രതിമകൾക്കും ദുരിതമകറ്റാൻ കഴിയുമെന്ന് വിശ്വസിക്കുന്ന, പാതിരിക്കും പൂജാരിക്കും പുരോഹിതനും ദിവ്യത്വം കല്പിക്കുന്ന,ബാബമാര്ക്കും ബാവമാര്ക്കും ബീവിമാര്ക്കും സർവസ്വൊവും സമര്പ്പിക്കുന്ന ദുര്ബല വിശ്വാസികളെ സ്രഷ്ടാവിന്റെ മഹിത ദർശനതിലെക്ക് തിരികെ കൊണ്ട് വന്ന അവനു മാത്രം ആരാധനകളർപ്പിക്കുന്ന കരുത്തുറ്റ വിശ്വാസിയായി ഉയരത്തികൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷ ..

"വിസ്ഡം" ഒരു സഹായഹസ്തമാണ് , ആശരണരെയും ആലബഹീനരെയും, രോഗങ്ങളും പരീക്ഷണങ്ങളും കൊണ്ട് തീക്ഷ്ണമായ ജീവിത യാധാര്ത്യങ്ങൾക്ക് മുന്നില് വാടിക്കരിഞ്ഞു പോയവരെയും കണ്ടെത്തി, ഉദാരമനസ്കരുടെ സഹായത്തോടെ മനസ്സിനും ജീവിതത്തിനും പുതുവെളിച്ചം നല്കാനുള്ള സഹായസംരംഭം .

അതെ, "വിസ്ഡം" മാറ്റത്തിനു വേണ്ടിയുള്ള കുതിച്ചുചാട്ടമാണ് . ധാര്മികമായ , മൂല്യാധിഷ്ടിതമായ, കാലോചിതമായ , ഗുനകാംക്ഷാനിര്ഭരമായ , ലോകനിലവാരമുള്ള ഒരു മാറ്റം . സ്വന്തത്തിൽ നിന്നും തുടങ്ങി കുടുംബത്തെയും സമുധായതെയും സമൂഹത്തെയും രാജ്യത്തും ലോകത്തും ജീവിച്ചു വരുന്ന സകല മനുഷ്യരെയും അപാദചൂഡം പരിഷ്കരിക്കുന്ന ഗുണപരമായ മാറ്റം ...

മാറുക .. മാറ്റത്തിന് സാക്ഷി നില്ക്കുക ..


 മലയാളം


ഇംഗ്ലീഷ്





ഞാന്‍






Social Media Addiction



ശാന്തി തേടുന്ന മനസ്സ്‌

 


ആരവങ്ങളുടെ നിശബ്ദതയില്‍...




WISDOM theme song

 

എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍

 

 


നമസ്കാരം - ശിഹാബ് എടക്കര





MSM Highsec Theme song


No comments: